ജാം നഗർ- തിരുനെൽവേലി എക്‌സ്പ്രസ് ഓടിക്കൊണ്ടിരിക്കുമ്പോൾ മരം ട്രെയിനിന് മുകളിലെ വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു
ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം ട്രെയിനിന് മുകളിലേക്ക് മരം വീണു. ജാം നഗർ- തിരുനെൽവേലി എക്‌സ്പ്രസ് ഓടിക്കൊണ്ടിരിക്കുമ്പോൾ മരം ട്രെയിനിന് മുകളിലെ വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്കാണ് മരം വീണത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
ALSO READ: മഴക്കെടുതി; കാറ്റിലും മഴയിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം
ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപത്തെ റെയിൽവേ പാലത്തിന് താഴെയാണ് സംഭവം. ലോക്കോ പൈലറ്റിന്റെ സംയോജിതമായ ഇടപെടൽ മൂലം ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂറോളം തടസപ്പെട്ടു.
ALSO READ: കനത്ത മഴ തുടരുന്നു; ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ!
ടിആർഡി സംഘം എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതുവരെയുള്ള മറ്റു ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ഏറെനേരം രണ്ടു പാളങ്ങളിലും ട്രെയിനുകൾ നിർത്തിയിട്ടിരുന്നു.