പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതോടെ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്
പത്തനംതിട്ടയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിലാണ് സംഭവം. കട്ടപ്പന സ്വദേശി 43കാരനായ പിതാവാണ് പിടിയിലായത്.
പെൺകുട്ടി വയറുവേദന ഉണ്ടായതോടെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. തുടർന്നാണ് ഏഴ് ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരിയെന്ന് തിരിച്ചറിഞ്ഞത്. ഗർഭം സ്ഥിരീകരിച്ചതോടെ ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.