എളമക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്
എറണാകുളത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഇർഷാദ് ഇഖ്ബാൽ, ആദിക്, ഇർഫാൻ ഇത്യാസ് എന്നിവരാണ് പിടിയിലായത്. എളമക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടു പവന്റെ സ്വർണ മാലയും ഐഫോണും 6000 രൂപയുമാണ് പ്രതികൾ കവർന്നത്. തിരുവനന്തപുരം സ്വദേശിയെയും സുഹൃത്തിനെയും ആണ് മൂവരും ചേർന്ന് കൊള്ളയടിച്ചത്.