പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയത്
കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന 'കമ്മൽ' വിനോദ്, ഭാര്യ കുഞ്ഞുമോൾ എന്നിവരാണ് കേസിലെ പ്രതികൾ. പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയത്. കോട്ടയം ജില്ലാ സെഷൻസ് കോടതി കേസ് വിധി പറയാൻ മാറ്റി.
Also Read: ആനപ്പന്തി സഹകരണ ബാങ്കിൽ മുക്കുപണ്ടം വെച്ച് ലക്ഷങ്ങളുടെ സ്വർണക്കവർച്ച; തട്ടിപ്പ് നടത്തിയ ജീവനക്കാരൻ ഒളിവിൽ
2017 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടെന്ന് വിനോദിന് സംശയമുണ്ടായിരുന്നു. ഭാര്യയുടെ സഹായത്തോടെ സന്തോഷ് ഫിലിപ്പിനെ മീനടത്തെ വാടക വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.