നിലവിലുള്ള എന്‍ആര്‍ഐ സെല്‍ ഫലപ്രദമല്ലെന്ന പ്രവാസികളുടെ ആക്ഷേപം പരിഗണിച്ചാണ് പ്രത്യേക പോലീസ് സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്
പ്രവാസി മലയാളികളുടെ പ്രശ്‌നപരിഹാരത്തിന് ഇനി നോര്‍ക്ക പോലീസ് സ്റ്റേഷന്‍. സംസ്ഥാനമാകെ അധികാര പരിധിയുള്ള ഈ പോലീസ് സ്റ്റേഷനില്‍ 50 പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. പ്രവാസി മലയാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും, വിദേശ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയുന്നതിനുമാണ് നോര്‍ക്ക പോലീസ് സ്റ്റേഷന്‍ മുന്‍ഗണന നല്‍കുക.
പ്രവാസി മലയാളികളുടെ പരാതികള്‍ അതിവേഗത്തില്‍ അന്വേഷിക്കുന്നതിനും, തീര്‍പ്പാക്കുന്നതിനും, വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയുന്നതിനും ഒരു പ്രത്യേക പോലീസ് സ്റ്റേഷന്‍ എന്ന ലോകകേരള സഭയില്‍ ഉയര്‍ന്ന ആവശ്യമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. സംസ്ഥാനം മുഴുവന്‍ അധികാര പരിധിയുള്ള നോര്‍ക്ക പോലീസ് സ്റ്റേഷനില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക.
50 അംഗ പോലീസ് സേനാ സംവിധാനമാണ് ഇതിനായി നിയോഗിക്കുക. സാമ്പത്തിക തട്ടിപ്പുകള്‍, നിയമ വിരുദ്ധമായ വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റ്, മനുഷ്യക്കടത്ത്, തൊഴില്‍ കരാര്‍ ലംഘനങ്ങള്‍, പ്രവാസികളുടെ കുടുംബപരവും വൈവാഹികവുമായ പ്രശ്‌നങ്ങള്‍, വസ്തു കൈയ്യേറ്റം തുടങ്ങിയ കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തി പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനാണ് നോര്‍ക്ക പോലീസ് സ്റ്റേഷനിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലുള്ള എന്‍ആര്‍ഐ സെല്‍ ഫലപ്രദമല്ലെന്ന പ്രവാസികളുടെ ആക്ഷേപം പരിഗണിച്ചാണ് പ്രത്യേക പോലീസ് സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക കേരള സഭ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നോര്‍ക്ക പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.
ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നോര്‍ക്ക വകുപ്പ് സെക്രട്ടറി തുടങ്ങിയവരെ ചുമതലപ്പെടുത്തി. പ്രവാസികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനത്തിനായി പ്രവാസി മിഷന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശ രാജ്യങ്ങളിലെയും, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും മലയാളികള്‍ക്കായി നോര്‍ക്ക കെയര്‍ എന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.