ബിജെപി ജയിക്കാന്‍ ഇടയാക്കിയ നേതാവിനെ മാറ്റാത്തതെന്താണെന്നും ഷാഫി പറമ്പില്‍
പി.വി അന്‍വര്‍ വിവാദം സിപിഎമ്മും മുഖ്യമന്ത്രിയും ചോദിച്ച് വാങ്ങിയ പ്രതിസന്ധിയെന്ന് ഷാഫി പറമ്പില്‍ എം പി. അന്‍വറിന് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിയാണ് നല്‍കിയത്. ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥനെ മാറ്റാത്തത് ധാരണ പ്രകാരമെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
കോണ്‍ഗ്രസുകാരനായ അന്‍വറിനെ മാലയിട്ട് സ്വീകരിച്ചതാരാണ്? എംഎല്‍എ ആക്കിയതാരാണ്? ഇടതുപക്ഷ എംഎല്‍എ എന്നതാണ് ഇപ്പോഴത്തെ പ്രസക്തി. രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞപ്പോള്‍ അന്‍വറിന് സര്‍ട്ടിഫിക്കറ്റ് നല്‍കി. ക്ലിഫ് ഹൗസിന് മേലെ മരം ചായാന്‍ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്ക് പറ്റാതായത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ രീതിയിലാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ബിജെപി ജയിക്കാന്‍ ഇടയാക്കിയ നേതാവിനെ മാറ്റാത്തതെന്താണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ബിജെപിക്ക് ജയിക്കാന്‍ സ്‌പേസ് ഉണ്ടാക്കിക്കൊടുത്തു. ബിജെപിക്ക് പിണറായി വിരോധമില്ല, പിണറായിക്ക് ബിജെപി വിരോധവുമില്ല. രണ്ടു കൂട്ടര്‍ക്കും കോണ്‍ഗ്രസ് വിരോധം മാത്രമാണ്. വടകര തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി മോഡല്‍ പ്രചരണം നടത്തിയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.